You are Here : Home / News Plus

കടല്‍ക്കൊല: ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി

Text Size  

Story Dated: Tuesday, July 01, 2014 01:47 hrs EDT

കടല്‍ക്കൊലക്കേസില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായ സാഹചര്യത്തിലാണിത്. കേസിന്റെ ഭാവിയെക്കുറിച്ചുള്ള നിയമ മന്ത്രാലയത്തിന്റെ നിലപാടാണ് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുള്ളത്. കേസില്‍ സുവ നിയമം ചുമത്തുന്നത് സംബന്ധിച്ച നിലപാടും ആരാഞ്ഞിട്ടുണ്ട്. കേസില്‍ എന്‍ ഐ എ അന്വേഷണം നടത്തുന്നതിനെ ഇറ്റലി സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്ഗി കഴിഞ്ഞ ഏപ്രിലില്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷിക്കാന്‍ എന്‍ ഐ എയ്ക്ക് അധികാരമില്ലെന്നും സി ബി ഐയാണ് അന്വേഷണം നടത്തേണ്ടതുമെന്നാണ് റോത്ഗി വാദിച്ചത്. ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More