You are Here : Home / News Plus

ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 24 ആയി

Text Size  

Story Dated: Tuesday, July 01, 2014 12:12 hrs EDT

ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 24 ആയി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു തൊഴിലാളിയെ ചൊവ്വാഴ്ച രാവിലെ ജീവനോടെ രക്ഷപെടുത്തി. ഇതോടെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞവരുടെയെണ്ണം 24 ആയി. 20 ഓളം പേര്‍ ഇനിയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. മൗലിവാക്കം പ്രദേശത്ത് നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം ശനിയാഴ്ചയാണ് തകര്‍ന്നുവീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More