You are Here : Home / News Plus

സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ എം.പിയുടെ ആഹ്വാനം

Text Size  

Story Dated: Monday, June 30, 2014 12:55 hrs EDT

കൊല്‍ക്കത്ത: സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തൃണമൂല്‍ എം.പിയുടെ ആഹ്വാനം. ബംഗാളിലെ മുന്‍നിര ചലചിത്ര നടനും എം.പിയുമായ താപാസ് പാലാണ് ക്യാമറക്കു മുന്നില്‍ വിവാദ പ്രസ്താവന നടത്തിയത്. ആവശ്യമെങ്കില്‍ സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു എം.പിയുടെ വിവാദ പ്രസ്താവന. ഒരു പ്രാദേശിക ചാനലാണ് വിവാദ പ്രസംഗത്തിന്‍െറ ദൃശങ്ങള്‍ പുറത്തു വിട്ടത്.
പ്രസ്താവനക്കെതിരെ ദേശീയ വനിതാ കമ്മീഷനും ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് സി.പി.എം നേതാവ് മാലിനി ഭട്ടാചര്യ വ്യക്തമാക്കി. പാര്‍ലമെന്‍റ് ഇക്കാര്യത്തില്‍ വിശദീകരണം ആരായണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തപാസ് പാലിന്‍േറത് നിര്‍വികാരമായ പ്രസ്താവനയാണെന്നും ഒരാഴ്ചക്കു മുമ്പ് നടത്തിയ പ്രസ്താവനയെക്കുറിച്ച് അറിയില്ളെന്നും തൃണമൂല്‍ നേതാവ് ദേരക് ബ്രിയന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More