You are Here : Home / News Plus

പി.എസ്.എല്‍.വി - 23 സി വിക്ഷേപണം ഇന്ന്

Text Size  

Story Dated: Monday, June 30, 2014 03:32 hrs UTC

 പി.എസ്.എല്‍.വി - 23 സി ഇന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ സുഗമമായി പുരോഗമിക്കുന്നതായി ഐ. എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.52-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് പി.എസ്.എല്‍.വി -23 സിയുടെ വിക്ഷേപണം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി - 23 സി ഭ്രമണപഥത്തിലെത്തിക്കുക. ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി. എസ്.എല്‍.വി - 23 സി വഹിക്കുന്നത്. ബഹിരാകാശ ഗവേഷണ വിപണിയില്‍ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ 35 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.