You are Here : Home / News Plus

അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായെക്കും

Text Size  

Story Dated: Wednesday, June 18, 2014 10:25 hrs UTC




മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പിയുടെ ദേശീയ അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് അമിത് ഷായുടെ നേതൃത്വ മികവാണ്. പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളും നിയമസസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തില്‍ അമിത് ഷായുടെ സംഘടനാപാടവം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. പാര്‍ട്ടിയിലെയും ആര്‍ എസ് എസിലേയും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.