You are Here : Home / News Plus

യുപിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

Text Size  

Story Dated: Wednesday, June 04, 2014 07:31 hrs UTC

ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ക്രൂരത തുടരുന്നു. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചുകാരിയുടെ മൃതശരീരം കണ്ടെത്തിയത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ്. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കി. മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്ന രമേശ് എന്നൊരാളെ സംശയമുണ്ടെന്നും അച്ഛന്‍ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.