You are Here : Home / News Plus

അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍

Text Size  

Story Dated: Monday, June 02, 2014 08:55 hrs UTC



അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍വെ നടത്തുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. പലരും അനാഥാലയങ്ങളെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. പീഡനം അടക്കമുള്ളവ നടക്കുന്നുണ്ടെന്നാണ് പരാതി. എന്നാല്‍ , ഭയംമൂലം ആരും പരാതി എഴുതി നല്‍കിയിട്ടില്ല. കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.