You are Here : Home / News Plus

സരിതയുടെ കത്ത് പുറത്തുവിടാന്‍ പിള്ളയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

Text Size  

Story Dated: Friday, May 23, 2014 07:21 hrs UTC

സരിതയുടെ കത്തോ കത്തിന്‍റെ  പകര്‍പ്പോ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കത്തിന്‍റെ  പേരില്‍ ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറഞ്ഞു.
പിള്ള കത്ത് പുറത്തുവിടുന്നതുവരെ മന്ത്രിസഭാ പുന:സംഘടനക്ക് കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയില്ളെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നായിരുന്നു പിള്ളയുടെ ഭീഷണി. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ളെങ്കില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പേരുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.