You are Here : Home / News Plus

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പ് അപേക്ഷിച്ച് കെജ് രിവാള്‍

Text Size  

Story Dated: Wednesday, May 21, 2014 03:21 hrs EDT

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. അന്ന് രാജിയല്ലാതെ മറ്റൊരുവഴിയുണ്ടായിരുന്നില്ളെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ എ.എ.പി തയ്യാറാണെന്നും കെജ് രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അരവിന്ദ് കെജ് രിവാവാള്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. . ഡല്‍ഹി നിയമസഭ പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട കെജ് രിവാള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ ഒരാഴ്ചത്തെ സമയവും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More