You are Here : Home / News Plus

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Text Size  

Story Dated: Tuesday, May 20, 2014 03:02 hrs EDT

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിലെ ടോയ് ലറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോളജിലത്തെിയ ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ടത്. ഇതോടെ ക്ളാസ് പിരിച്ചു വിട്ടു. മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ വിദ്യ.ആര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വിദ്യയുടെ സഹോദരനെ സ്ഥലത്തത്തെിച്ച് തിരിച്ചറിയല്‍ നടപടികള്‍ പുര്‍ത്തിയാക്കി. തൃപ്പൂണിത്തുറ മരട് സ്വദേശിയാണ് ദിവ്യ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാവാം ഇത് എന്ന പ്രാഥമിക നിഗമനത്തില്‍ ആണ് പൊലീസ്. എന്നാല്‍, ദുരൂഹത സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെയാണ് വേനലവധി കഴിഞ്ഞ് കോളജ് തുറന്നത്. പെണ്‍കുട്ടി കോളജിലേക്കെന്ന നിലയില്‍ വരികയും ജീവനൊടുക്കുകയുമായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ചോറ്റുപാത്രവും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.