You are Here : Home / News Plus

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍

Text Size  

Story Dated: Saturday, May 10, 2014 10:31 hrs UTC




തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്‌ടെത്തി. കല്ലയം കിഴക്കേമുക്കോലയില്‍ മനോഹരന്‍ ആശാരി, ഭാര്യ മഹേശ്വരി, മക്കളായ സജു, ബിജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.

ശനിയാഴ്ച ഉച്ചയോടെ മനോഹരന്റെ ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പുറത്ത് ഇവരെ കാണാതിരുന്നതിനെതുടര്‍ന്ന് ബന്ധു വീട്ടിനുള്ളില്‍ പരിശോധന നടത്തി. ഈ സമയം അഞ്ചുപേരെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്‌ടെത്തുകയായിരുന്നു. ഉടനെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.