You are Here : Home / News Plus

ഷാനിമോളുടേത് മദ്യമാഫിയയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ -എ.എ ഷുക്കൂര്‍

Text Size  

Story Dated: Tuesday, May 06, 2014 03:14 hrs EDT

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനെ വിമര്‍ശിച്ച് കത്തെഴുതിയ ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍്റ് എ. എ ഷുക്കൂര്‍. മദ്യ മാഫിയയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയതെന്ന് എ.എ ഷുക്കൂര്‍ ആരോപിച്ചു. ഷാനിമോളുടെ നടപടികള്‍ക്ക് പിന്നില്‍ വ്യവസായിക -രാഷ്ട്രീയ ലോബികളാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്. നായരുമായി കെ.സി വേണുഗോപാലിനെ ബന്ധപ്പെടുത്തി അദ്ദേഹത്തെ വ്യക്തി പരമായും രാഷ്ട്രീയപരമായും തകര്‍ക്കാന്‍ ഷാനിമോള്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡണ്ടിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡണ്ടിനയച്ച കത്ത് പുറത്തുവിട്ട നടപടി അച്ചടക്ക ലംഘനമാണ്. ആവശ്യമെങ്കില്‍ ഷാനിമോള്‍ക്കെതിരെ എ.ഐ.സി.സിയില്‍ പരാതി നല്‍കുമെന്നും ഷുക്കൂര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More