You are Here : Home / News Plus

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി ലളിത് മോഡി

Text Size  

Story Dated: Tuesday, May 06, 2014 03:02 hrs EDT

ബി സി സി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകനാണ് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബി സി സി ഐ പുറത്താക്കി. 33 ല്‍ 24 വോട്ടുകള്‍ നേടിയാണ് മോഡി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി രാംപാല്‍ ശര്‍മയ്ക്ക് അഞ്ച് വോട്ട് മാത്രമാണ് ലഭിച്ചത്. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് കഴിഞ്ഞവര്‍ഷം സ്പതംബറില്‍ ലളിത് മോഡിയ്ക്ക് ബി സി സി ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ രാജസ്ഥാനിലെ നിയമത്തിന്‍റെ  പിന്‍ബലത്തോടെ വിലക്ക് മറികടന്ന് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More