You are Here : Home / News Plus

വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന്‍ സുപ്രീംകോടതി.

Text Size  

Story Dated: Tuesday, May 06, 2014 02:57 hrs EDT

വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന്‍ സുപ്രീംകോടതി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നും  കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം നല്‍കണം. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഈ സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ളെന്നും കോടതി വ്യക്തമാക്കി. ഭരണഘടന അനുഛേദം 21 എ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി വിധി.
വിദ്യാഭ്യാസ അവകാശ നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ് എന്നായിരുന്നു 2012 ലെ സുപ്രീംകോടതി വിധി. ഈ വിധി തിരുത്തികൊണ്ടാണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സംവരണം നല്‍കേണ്ടതില്ളെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. 14 വയസുവരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുമെന്ന് ഉറപ്പുതരുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.