You are Here : Home / News Plus

ടെട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴിയെടുത്തു

Text Size  

Story Dated: Tuesday, May 06, 2014 02:55 hrs EDT

ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെതിരെ മുന്‍ കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണം അന്വേഷിക്കുന്ന സി ബി ഐ സംഘം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി എന്ന നിലയിലാണ് പ്രതിരോധമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. വിരമിച്ച കരസേനാ ഉദ്യോഗസ്ഥന്‍ കോഴ വാഗ്ദാനം ചെയ്തവിവരം മുന്‍ കരസേനാ മേധാവി തന്നെ അറിയിച്ചിരുന്നുവെന്ന് എ കെ ആന്റണി സി ബി ഐ സംഘത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ വിവരവും സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കാര്യവും അദ്ദേഹം സി ബി ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More