You are Here : Home / News Plus

പണം നല്‍കി വാര്‍ത്ത : തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാം

Text Size  

Story Dated: Monday, May 05, 2014 03:15 hrs EDT

പണം നല്‍കി വാര്‍ത്ത സംബന്ധിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിനെതിരെ മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചവാന് എതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി. 2009 ലെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അശോക് ചവാനെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ മറാഠി ദിനപത്രത്തില്‍ വന്നിരുന്നു. എന്നാല്‍ , പത്രപരസ്യത്തിനുവേണ്ടി വളരെ കുറഞ്ഞതുക മാത്രമാണ് ചിലവഴിച്ചതെന്ന് ചവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബി ജെ പി നേതാക്കള്‍ അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജനപ്രാതിനിധ്യ നിയമപ്രകാരം ചവാന്റെ തിരഞ്ഞെടുപ്പ് ചിലവുകളെപ്പറ്റി അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More