You are Here : Home / News Plus

പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍

Text Size  

Story Dated: Monday, May 05, 2014 03:05 hrs EDT

കെ.സി വേണുഗോപാലിനെതിരെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. കെ.പി.സി.സിക്ക് ഷാനിമോള്‍ ഉസ്മാന്‍ അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. സംഘടനാ മര്യാദകള്‍വെച്ച് കെ.പി.സി.സിയുടെ താക്കീത് അംഗീകരിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തരുത്. വിമര്‍ശിക്കുമ്പോള്‍ തെളിവ് വേണമെന്ന ആവശ്യത്തോട് യോജിപ്പില്ല. സുധീരന്റെ പഴയ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏജന്റുമാരെ വെച്ച് ഭരണം നടത്തുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സഹിഷ്ണുത കാണിക്കാത്തത് എന്തിനാണ്. ഏകോപന സമിതിക്ക് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചുവെന്നും ഷാനിമോള്‍ കത്തില്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More