You are Here : Home / News Plus

ടിപി: സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് രമ

Text Size  

Story Dated: Sunday, May 04, 2014 02:58 hrs EDT


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കെ കെ രമ.  ടി പി വധത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

അട്ടിമറിക്കാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. ടി പി കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കൊല്ലിച്ച നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം നിരസിക്കപ്പെടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സി പി എമ്മിന് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്ന് രമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.