You are Here : Home / News Plus

നിലവാരമുള്ള ബാറുകള്‍ തുറക്കണം -വി.ഡി സതീശന്‍

Text Size  

Story Dated: Friday, May 02, 2014 06:14 hrs UTC

പത്തനംതിട്ട: പൂട്ടി കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ളെന്ന് ആക്ഷേപമുണ്ട്. അത്തരം ബാറുകള്‍ അടച്ചുപൂട്ടണം. മദ്യനയം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന വാര്‍ത്ത ശരിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളേണ്ട സമയമായി. ഒരാള്‍ മദ്യ വിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന പ്രചരണം ശരിയല്ളെന്നും സതീശന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.