You are Here : Home / News Plus

വാരണസിയില്‍ മോദിക്കെതിരെ പ്രചാരണത്തിന് പുരി ശങ്കരാചാര്യര്‍

Text Size  

Story Dated: Friday, May 02, 2014 03:41 hrs EDT

വാരണസി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുമെന്ന് പുരി ശങ്കരാചാര്യര്‍ . ഗുജറാത്ത് കലാപത്തിന്‍റെ  ഉത്തരവാദിയായ മോദിയെ എതിര്‍ക്കണമെന്ന് വാരണസിയിലെ ആദ്ധ്യാത്മിക നേതാക്കളോട് ആവശ്യപ്പെടുമെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ എം.പി. ചൗധരി മുനവര്‍ സലീമിന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശങ്കരാചാര്യര്‍ പറഞ്ഞു.വാരണസിയില്‍ ഒരു അറിയപ്പെടുന്ന ക്രമിനില്‍ മത്സരിക്കുന്നുണ്ട്. അയാളെ തുറന്നു കാട്ടാന്‍ ഞാന്‍ വാരണാസിയില്‍ ഉണ്ടാകും. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടുക തന്നെ വേണം.മോദിയെപ്പോലൊരാള്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല-ശങ്കരാചാര്യര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More