ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ശ്രീലങ്കന്‍ ജനതയുടെ ദുഃഖം രേഖപ്പെടുത്തുന്നതായി ലങ്കന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെയും സര്‍ക്കാരിനെയും ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി ചെന്നൈയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുവെന്നും ലങ്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments