You are Here : Home / News Plus

വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി

Text Size  

Story Dated: Thursday, May 01, 2014 01:15 hrs EDT


വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി ഭീഷണി.ഒരു വര്‍ഷത്തിനിടെ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചത്.വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഒരു വര്‍ഷത്തിനിടെ കുരങ്ങു പനി സ്ഥിരീകരിച്ചത്.രോഗത്തിനെതിരായ മുന്‍ കരുതല്‍ സ്വീകരിച്ചു കഴിഞ്ഞതായി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഒരു യുവാവിലാണ് കഴിഞ്ഞ വര്‍ഷം രോഗം സ്ഥിരീകരിച്ചത്.രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് വനത്തില്‍ തൊഴിലുറപ്പു ജോലിക്കു പോയ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.കേരളത്തില്‍ മനുഷ്യരില്‍ ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത് വയനാട്ടിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More