കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന ശ്രീമാനവിക്രമന്‍ രാജ ചെക്കോസ്ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് തേര്‍ഡ് സെക്രട്ടറിയായാണ് 1980 ല്‍ വിരമിച്ചത്.പി.കെ.എസ് രാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ പി.കെ. ചെറിയ അനുജന് രാജ എന്ന ശ്രീ മാനവിക്രമന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.
Comments