You are Here : Home / News Plus

പുതിയ ബാറിന് അനുമതി: സുധീരന്‍ ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി

Text Size  

Story Dated: Tuesday, April 29, 2014 03:00 hrs EDT

കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ റിപ്പോര്‍ട്ട് തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ഡി.സി.സിയോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയാണ് ഇന്നലെ പുതിയ ബാറിന് അനുമതി നല്‍കിയത്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ യു.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് സുധീരന്‍ തന്‍്റെ നിലപാട് കടുപ്പിച്ചു കൊണ്ട് ഡി.സി.സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More