You are Here : Home / News Plus

പത്മശ്രീ മിത്രനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു

Text Size  

Story Dated: Monday, April 28, 2014 01:06 hrs EDT

പത്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ മിത്രനികേതന്‍ വിശ്വനാഥന്‍ (84) അന്തരിച്ചു. തിരുവനന്തപുരം വെള്ളനാട് മിത്രനികേതന്‍ ഡയറക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ ഗ്രാമീണ പുനരുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനായാണ് മിത്രനികേതന്‍. മിത്രനികേതന്‍റെ  പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് വെള്ളനാട് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More