You are Here : Home / News Plus

ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ചിദംബരം

Text Size  

Story Dated: Sunday, April 27, 2014 02:38 hrs EDT

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ധനമന്ത്രി പി. ചിദംബരം. ഗുജറാത്ത് ഒരു ശരാശരി സംസ്ഥാനം മാത്രമാണ്. വികസന കാര്യത്തില്‍ അത്ര മോശമല്ല, അത്ര മികച്ചതുമല്ല. ബിജെപിയുടെ വികസന മാതൃകയ്‌ക്കെതിരേ ചിദംബരം തുറന്നടിച്ചു. ജിഡിപി അടിസ്ഥാനത്തില്‍ ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. 2011-12 കാഘട്ടത്തില്‍ പ്രതിശീര്‍ഷ ഗ്രാമീണ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ 15-ാം സ്ഥാനത്തും മാനവശേഷി വികസനകാര്യത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 12-ാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം സാമൂഹ്യസേവന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ 15-ാം സ്ഥാനത്താണു നില്‍ക്കുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നതു മോദി പരാജയമാണോയെന്ന ചോദ്യത്തിനു മോദി ഒരു ശരാശരി മുഖ്യമന്ത്രി മാത്രമാണെന്നു ചിദംബരം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More