You are Here : Home / News Plus

മാവോയിസ്റ്റ് ഭീഷണി: ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Text Size  

Story Dated: Friday, April 25, 2014 03:16 hrs EDT

മാവോയിസ്റ്റ് എന്ന് അവകാശപ്പെട്ട് നാലംഗസംഘം പൊലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിയോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
മാനന്തവാടി ഗ്രാഫിക് യൂനിറ്റ് കോണ്‍സ്റ്റബ്ള്‍ പ്രമോദാണ് മാവോയിസ്റ്റുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More