You are Here : Home / News Plus

പോളിംഗ് ദിവസം തുറന്ന നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി

Text Size  

Story Dated: Thursday, April 24, 2014 11:55 hrs EDT


പോളിംഗ് ദിവസം തുറന്ന ചെന്നൈയിലെ നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തി പൂട്ടി. പോളിംഗ് ദിവസമായ ഇന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കണമെന്ന് വരണാധികാരി ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് വകവയ്ക്കാതെ ഓഫീസ് തുറന്ന കമ്പനികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂട്ടിയത്.
കമ്പനികളില്‍ ജോലിക്കെത്തിയ നാലായിരത്തോളം ജീവനക്കാരെ ഇറക്കി വിട്ടതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ പൂട്ടിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.