You are Here : Home / News Plus

41-ാം ജന്മദിനത്തില്‍ സച്ചിന് വോട്ടുമധുരം

Text Size  

Story Dated: Thursday, April 24, 2014 06:18 hrs EDT

41-ാം ജന്മദിനത്തില്‍ വോട്ട് ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിറന്നാള്‍ ആഘോഷിക്കുന്നു. മുംബൈയിലാണ് സച്ചിന്‍ വോട്ട് രേഖപ്പെടുത്തിയത്.
ഞാന്‍ വോട്ട് ചെയ്തു. നിങ്ങള്‍ ചെയ്‌തോ ? 41-ാം ജന്മദിനത്തില്‍ പൂര്‍ണമായ തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
ജനാധിപത്യ രാജ്യത്ത് ഓരോ വോട്ടറും വോട്ട് രേഖപ്പെടുത്തണം. അതുകൊണ്ടാണ് താന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എന്നാല്‍ ആരു സര്‍ക്കാരുണ്ടാക്കും എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സച്ചിന്‍ വോട്ട് ചെയ്ത ശേഷം പറഞ്ഞു.

വോട്ട് ചെയ്ത് ചൂണ്ടുവിരലില്‍ മഷിപുരണ്ട് നില്‍ക്കുന്ന സച്ചിന്റെ 'സെല്‍ഫി' ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More