You are Here : Home / News Plus

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Thursday, April 24, 2014 02:22 hrs EDT

പരിസ്ഥിതിലോല വില്ലേജുകളുടെ കഡസ്ട്രല്‍ മാപ് തയാറാക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഇ.എസ്.എ മാപ് തയാറാക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, കര്‍ഷകരുടെ ആശങ്കകള്‍ മാറുന്നതിന് സര്‍വകക്ഷി യോഗം വിളിക്കുക, കഡസ്ട്രല്‍ മാപ് പ്രസിദ്ധീകരിച്ച് കര്‍ഷകര്‍ക്ക് പരിശോധിക്കുന്നതിന് ആവശ്യമായ സമയം നല്‍കുക, പരാതി പരിഹരിച്ചശേഷം മാത്രം അന്തിമ വിജ്ഞാപനം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്നത്. ജില്ലയില്‍ നിലവില്‍ കഡസ്ട്രല്‍ മാപ്പില്ലാത്ത സാഹചര്യത്തില്‍ തട്ടിക്കൂട്ടിയ മാപ്പില്‍ അഴിമതിയുണ്ടെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.