You are Here : Home / News Plus

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരും - സുപ്രീംകോടതി

Text Size  

Story Dated: Wednesday, April 23, 2014 02:37 hrs EDT

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമം രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ളെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ എന്‍. ആര്‍ മാധവമേനോന്‍, പി. കെ വിശ്വനാഥന്‍, അഡ്വ രഞ്ജിത്കുമാര്‍ എന്നിവടങ്ങിയ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു.തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും മറ്റും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്‍റെ  ബഞ്ചിന്‍റെ  വിധി. പൊതു ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കോമണ്‍കോസ്, പൊതുതാല്‍പര്യ ഹര്‍ജി കേന്ദ്രം എന്നീ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More