You are Here : Home / News Plus

തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം കുറഞ്ഞു: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Tuesday, April 22, 2014 05:15 hrs EDT

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം തുടരാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കോട്ടയത്ത് ജോസ് കെ.മാണിക്ക് നല്‍കിയ പിന്തുണ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് ലഭിച്ചില്ല. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നുവെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി യോഗത്തില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More