You are Here : Home / News Plus

ബി ജെ പി നേതാക്കളുടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല -നരേന്ദ്രമോദി

Text Size  

Story Dated: Tuesday, April 22, 2014 03:27 hrs EDT

ബി.ജെ.പി നേതാക്കളില്‍ നിന്നുമുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നും മുസ്ലിംകളെ ഒഴിപ്പിക്കണമെന്നും ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുവദിക്കരുതെന്നുമുള്ള വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവന തള്ളിക്കളയണമെന്നും മോദി ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ അഭ്യുദയകാംക്ഷികള്‍ എന്ന് പറയുന്നവര്‍ നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്  മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഇത് ബി.ജെ.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. മോദി വിമര്‍ശകര്‍ പാകിസ്താനിലേക്ക് പേകേണ്ടി വരുമെന്ന ബി.ജെ.പി.നേതാവ് ഗിരിരാജ് സിങ്ങിന്‍റെ  പരാമര്‍ശവും നേരത്തെ വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More