You are Here : Home / News Plus

റോഡ് സുരക്ഷയ്ക്ക് സുപ്രീംകോടതി പ്രത്യേക സമിതി

Text Size  

Story Dated: Tuesday, April 22, 2014 03:15 hrs EDT

റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ് വികസനത്തിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിമാര്‍ സമിതിക്ക് മുമ്പാകെ ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി  നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. മോട്ടോര്‍വാഹനനിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ സമര്‍പ്പിക്കാമെന്നും സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More