You are Here : Home / News Plus

15 സീറ്റുകളില്‍ ജയം ഉറപ്പെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, April 22, 2014 03:11 hrs EDT

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന്‍ 15 സീറ്റ് നേടാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. ശേഷിക്കുന്ന അഞ്ച് സീറ്റുകളില്‍ എന്തും സംഭവിക്കാമെന്നാണ് സുധീരന്‍ പറഞ്ഞത്. അതേ സമയം തുടക്കത്തിലുണ്ടായിരുന്ന മുന്‍തൂക്കം യു.ഡി.എഫിന് നഷ്ടമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കത്തില്‍ യു.ഡി.എഫിന് നല്ല മുന്‍തൂക്കമുണ്ടായിരുന്നു. രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More