You are Here : Home / News Plus

മോദിയുടെ നിര്‍ദേശകനാകാനുള്ള ക്ഷണം ബിസ്മില്ലാഖാന്‍റെ കുടുംബം നിരസിച്ചു

Text Size  

Story Dated: Tuesday, April 22, 2014 12:47 hrs EDT

ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്‍ദേശകനാകാന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍റെ  കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷിയോടും താത്പര്യമില്ലെന്ന് വിശദീകരിച്ച് ഉസ്താദിന്‍റെ  കുടുംബാംഗങ്ങള്‍ ക്ഷണം നിരസിച്ചു. വാരാണസി മേയറും ബി.ജെ.പി. നേതാവുമായ രാംഗോപാല്‍ മൊഹേല്‍ വഴിയാണ് ഉസ്താദിന്റെ കുടുംബത്തോട് മോദി ഈ അഭ്യര്‍ഥന നടത്തിയതെന്ന് പേരമകന്‍ ആഫാഖ് ഹൈദര്‍ പറഞ്ഞു. 'നിങ്ങള്‍ക്കെന്നോട് മണിക്കൂറുകളോളം സംഗീതത്തെപ്പറ്റി സംസാരിക്കാം, എന്നാല്‍ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കുക' എന്ന് ബിസ്മില്ലാ ഖാന്‍ പറയുമായിരുന്നെന്ന് ഹൈദര്‍ ഓര്‍മിച്ചു. 24-നാണ് മോദി വാരാണസിയില്‍ പത്രിക നല്‍കുന്നത്. മെയ് 12-നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.