ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മഹേന്ദ്ര സിങ് ധോണിയും എന്‍. ശ്രീനിവാസനും മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ നല്കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളി. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ഉടമയായ മെയ്യപ്പനെക്കുറിച്ച് ധോണി തെറ്റായ വിവരങ്ങളാണ് അന്വേഷണ സമിതിക്കു നല്‍കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വെ സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു.
ഗുരുനാഥ് മെയ്യപ്പനെക്കുറിച്ച് ധോണിയും എന്‍ ശ്രീനിവാസനും നല്കിയ മൊഴികള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം.
Comments