You are Here : Home / News Plus

ഇവിടെയുണ്ട് സന്തോഷ്‌ പണ്ഡിറ്റ്; പോളിംഗ് ഓഫീസറായി

Text Size  

Story Dated: Thursday, April 10, 2014 07:18 hrs EDT

കോഴിക്കോട് പൂവാട്ടുപറമ്പ് ഏ എല്‍ പി സ്‌കൂളിലെ ബൂത്തില് വോട്ടുചെയ്യനെത്തുന്നവര്‍ ഒന്ന് അമ്പരകും. കാരണം അവിടെ പോളിംഗ് ഓഫീസറായി ഇരിക്കുന്നത് എല്ലാവര്ക്കും പരിചയമുള്ള മുഖമാണ്- സന്തോഷ്‌ പണ്ഡിറ്റ് ,
 
വെള്ളിത്തിരയിലും ടിവിയിലും മാത്രം കണ്ടിട്ടുള്ള പണ്ഡിറ്റിനെക്കാണാന്‍, നൂറുകണക്കണക്കിന് ആരാധകരാണ് എത്തുന്നത്.വടകര ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ പണ്ഡിറ്റ് ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തുന്നത്. പണ്ഡിറ്റ് എത്തിയതെന്നറിഞ്ഞ് ഇന്നലെ മുതല്‍ ആരാധകരുടെ നിലക്കാത്ത പ്രവാഹമാണ്.
എന്നാല്‍ ഇത് പോലീസിനു തലവേദനയായി.വളരെ പണിപ്പെട്ടാണ് ആരാധകരെ നിയന്ത്രിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.