You are Here : Home / News Plus

ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു

Text Size  

Story Dated: Wednesday, April 02, 2014 12:17 hrs UTC

തൃശൂര്‍. പ്രശസ്ത മലയാള സാഹിത്യകാരന് ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു.മുതുവട്ടൂര്‍ രാജ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരുവര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു. ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ പാര്‍ലമെന്റ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ് പുതൂര്‍.1957ല്‍ ക്ളാര്‍ക്കായി ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിക്കു ചേര്‍ന്നു. 1987ല്‍ ദേവസ്വം ലൈബ്രേറിയനായി വിരമിച്ചു. ചെറുകഥകള്‍ ഇംഗിഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. ബലിക്കല്ല് എന്ന നോവല്‍ ഇംഗിഷില്‍ പ്രസിദ്ധീകരിച്ചത് കേരള സാഹിത്യ അക്കാദമിയാണ്. 1950 മുതല്‍ സാഹിത്യരംഗത്ത് സജീവമായിരുന്ന പുതൂര്‍, 35 കഥാസമാഹാരങ്ങളും 18 നോവലുകളും ഒരു കവിതാ സമാഹാരവും ഒരു ജീവചരിത്രവും ഒരു അനുസ്മരണ കൃതിയും മൂന്നു തര്‍ജമകളുമടക്കം 56 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.