You are Here : Home / News Plus

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ല

Text Size  

Story Dated: Wednesday, April 02, 2014 07:06 hrs UTC

സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന്  ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് തത്കാലം പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് ആകെയുള്ളത് 753 ബാറുകളാണ്. ഇതില്‍ നിലവാരമില്ല എന്ന് കണ്ടെത്തിയിട്ടുള്ള 418 ബാറുകള്‍ തത്കാലം അടഞ്ഞുതന്നെ കിടക്കും. ടുസ്റ്റാറിന് മുകളിലുള്ളതും ഹെറിറ്റേജ് പദവിയില്‍ നല്‍കിയതുമാണ് ശേഷിക്കുന്ന 335 ബാറുകള്‍. ഇവയുടെ ലൈസന്‍സ് ഇന്നോ നാളെയോ ആയി പുതുക്കി നല്‍കും. എന്നാല്‍ ഇതില്‍ തന്നെ 14 ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇതും മന്ത്രിസഭായോഗം അംഗീകരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.