You are Here : Home / News Plus

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചതായി സംശയം

Text Size  

Story Dated: Thursday, March 20, 2014 05:12 hrs UTC

കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതാകാമെന്ന സംശയം ബലപ്പെട്ടതിനത്തെുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. ലാവോസ് മുതല്‍ കാസ്പിയന്‍ കടല്‍ വരെയും ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്തോനേഷ്യയുടെ പടിഞ്ഞാറുമുതല്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരം വരെയുമുള്ള തെക്കന്‍ ഇടനാഴികളില്‍ തിരച്ചില്‍ വ്യാപിപ്പിച്ചു.പടിഞ്ഞാറന്‍ ആസ്ട്രേലിയന്‍ തീരത്ത് തിരച്ചില്‍ കേന്ദ്രീകരിച്ചതായി ആസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ ഫലമില്ലാത്തതിനെ തുടര്‍ന്നാണിത്. ആസ്ട്രേലിയന്‍ വ്യോമസേനയുടെ പി-മൂന്ന് ഓറിയണ്‍ വിമാനം 65,000 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തിയതായും ആസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിനുള്ള തിരച്ചില്‍ ഇന്ത്യയും പുനരാരംഭിച്ചു.
വടക്കന്‍ ഇടനാഴിക്കടുത്തുള്ള രാജ്യങ്ങളില്‍നിന്ന് വിമാനത്തെ സംബന്ധിച്ച സൂചനകളൊന്നും ലഭിക്കാത്തതും ഏതെങ്കിലും രീതിയിലുള്ള തെളിവുകള്‍ അവശേഷിക്കാത്തതുമാണ് ഈ ഭാഗത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കാരണം. തങ്ങളുടെ പ്രവിശ്യയിലേക്ക് വിമാനം പ്രവേശിച്ചതായി സൂചനകളൊന്നും ലഭിച്ചില്ളെന്ന് ചൈന വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.