You are Here : Home / News Plus

വിവാദ പ്രസംഗം: എം.വിജയകുമാറിന് നോട്ടീസ്

Text Size  

Story Dated: Wednesday, March 19, 2014 01:12 hrs EDT

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായ പ്രസംഗത്തിനെതിരെ മുന്‍മന്ത്രി എം. വിജയകുമാറിന് നോട്ടീസ്. ശശി തരൂരിന്‍റെ  പരാതിയില്‍ വരണാധികാരിയായ ജില്ലാ കലക്ടറാണ് വിജയകുമാറിന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ നോട്ടീസ് അയച്ചത്. എം. വിജയകുമാറിന്‍റെ  മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഇടതുമുന്നണി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷതവഹിച്ച വിജയകുമാര്‍ സ്ത്രീ പീഡകനായി തരൂരിനെ ചിത്രീകരിച്ച് സംസാരിച്ചതാണ് വിവാദത്തിലായത്. പരാമര്‍ശം വ്യക്തിഹത്യയായതിനാല്‍ പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെയും വരണാധികാരിയായ ജില്ലാ കലക്ടറെയും സമീപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More