You are Here : Home / News Plus

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, March 18, 2014 01:40 hrs EDT

കൊച്ചി: വി.ടി ബല്‍റാം എം.എല്‍എയുടെ നികൃഷ്ട ജീവി പ്രയോഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി ബല്‍റാമായിരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ബല്‍റാം പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ രംഗത്തുവരുന്നതെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്ന ഇടുക്കി, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്.
അനവസരത്തില്‍ നടത്തിയ പ്രസ്താവനക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസിനെ പ്രതിരോധത്തിലാക്കാന്‍ ബല്‍റാം മനപൂര്‍വം നടത്തിയ നീക്കമാണിതെന്നും,ജീവിച്ചിരിക്കുന്നെന്നു വരുത്തി തീര്‍ക്കാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ബല്‍റാമിന്‍്റെ രീതിയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ഇടുക്കി ബിഷപ്പിനെതിരെ ഫേസ്ബുക് പോസ്റ്റില്‍ നികൃഷ്ട ജീവി പ്രയോഗം നടത്തിയതിന് കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിനെ ശാസിച്ചിരുന്നു. പാര്‍ട്ടി അഭിപ്രായമല്ളെന്നും വ്യക്തിപരമായ അഭിപ്രായമാണ് ഫേസ്ബുക്കില്‍ കുറിച്ചതെന്നും ബല്‍റാം വിശദീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More