You are Here : Home / News Plus

ഇന്നസെന്റിന് കിലുക്കത്തിലെ കിട്ടുണ്ണിയുടെ അനുഭവമാണുണ്ടാകുക: മുരളി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 16, 2014 05:58 hrs EDT

കോഴിക്കോട്:എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റിന് കിലുക്കത്തിലെ കിട്ടുണ്ണിയുടെ അനുഭവമായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുകയെന്നാണ് കെ മുരളീധരന്‍.തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചപ്പോള്‍ ഇന്നസെന്റിന് ലോട്ടറി അടിച്ചെന്ന ധാരണയുണ്ടായി. എന്നാല്‍ റിസള്‍ട്ട് വരുമ്പോള്‍ മനസ്സിലാകും എല്ലാം പറ്റിപ്പോയതാണെന്ന്.യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സസാരിക്കുകയായിരുന്നു മുരളീധരന്‍ . സിനിമയില്‍ ഇന്നസെന്റ് ഗംഭീരണാമെന്നും എന്നാല്‍ ജീവിതത്തില്‍ അത് പ്രതീക്ഷിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിന്തുണതേടി ഇന്നസെന്റ് തന്നെ സമീപിച്ചിരുന്നുവെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള. രാജ്യത്തെ സേവിക്കാന്‍ ഒരു മാസം സിനിമാഭിനയം നിര്‍ത്തിവയ്ക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു.ഏതായാലുമ ലോട്ടറി അടിച്ച സന്തോഷത്തില്‍ 'അടിച്ചു മോളേ' എന്ന കിട്ടുണ്ണിയുടെ ഡയലോഗ് ഇന്ന് ഫേസ്ബുക്ക് ലോകത്ത് തരംഗമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.