You are Here : Home / News Plus

വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നു പോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്‍ട്രോളര്‍

Text Size  

Story Dated: Sunday, March 16, 2014 02:42 hrs EDT

കൊല്‍ക്കത്ത: വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നു പോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്‍ട്രോളര്‍.വിമാനം തകരുന്നതിന് മുമ്പ് വഴിതിരിച്ചു വിട്ടിരുന്നു എന്ന മലേഷ്യന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരുമായ മലേഷ്യന്‍ വിമാനം കാണാതിയിട്ട് എട്ട് ദിവസമായി.ഏതൊരു വിമാനവും രാജ്യത്തിന്റെ മുകളിലൂടെ കടന്നു പോയാല്‍ ഇന്ത്യയുടെ റേഡര്‍ സംവിധാനങ്ങളില്‍ അത് പതിയും.വിമാനത്തില്‍ നിന്നുള്ള റേഡിയോ നിഗ്നല്‍ സംവിധാനങ്ങള്‍ മനപൂര്‍വ്വം നിര്‍ത്തിയ ശേഷം കടന്നു പോയാലും കണ്ടെത്താനുള്ള പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവയെല്ലാം മറികടന്ന് ഇന്ത്യയുടെ മുകളിലൂടെ മലേഷ്യന്‍ വിമാനം പറന്നിട്ടില്ലെന്ന് ഇന്ത്യന്‍ വായുസേന വ്യക്തമാക്കി.വിമാനം റാഞ്ചപ്പെടുകയോ കടലില്‍ തകര്‍ന്നുവീണതോ ആകാമെന്നാണ് ഇന്ത്യന്‍ സേനയുടെ നിഗമനം. അമേരിക്കന്‍ സൈന്യവുമെല്ലാമുള്‍പ്പെടുന്ന മറ്റു രാജ്യങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുന്ന വ്യോമയേന മേഖലയാണ് ഇന്ത്യയുടേത്. ഈ രാജ്യങ്ങളുടെ റാഡറുകളില്‍പ്പോലും വിമാനം പതിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സേന പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More