You are Here : Home / News Plus

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും-കെജ് രിവാള്‍

Text Size  

Story Dated: Sunday, March 16, 2014 10:30 hrs EDT

ബംഗ്ളൂരു: വാരണസിയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. വാരണസിയിലെ ജനങ്ങള്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ സന്തോഷപൂര്‍വം സ്വീകരിക്കും. ഇതിനായി മാര്‍ച്ച് 23ന് ഉത്തര്‍ പ്രദേശിലെ വാരണസിയടക്കമുള്ള സ്ഥലങ്ങളില്‍ റാലി സംഘടിപ്പിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ബംഗ്ളൂരുവിലെ എ.എ.പി പാര്‍ട്ടീ റാലിയിലാണ് കെജ് രിവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
മോദിക്കെതിരെ വാരാണസിയില്‍ കെജ് രിവാള്‍ തന്നെ മത്സരിക്കുമെന്ന് എ.എ.പി നേതാവ് വി. ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇക്കാര്യം കെജ് രിവാള്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ മാറ്റിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ഗുജറാത്തിലെ ഒരു സീറ്റിനു പുറമെ, യു.പിയിലെ വാരാണസിയിലും മത്സരിക്കുന്നത്. അതേസമയം, ജോഷിയെ മാറ്റിയതുവഴി വാരാണസിയിലും യു.പിയിലാകത്തെന്നെയും നിര്‍ണായക സ്വാധീനമുള്ള ബ്രാഹ്മണ സമുദായം പിണങ്ങുമെന്ന പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.