You are Here : Home / News Plus

ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്‌ അനാവശ്യമായ നടപടിയാണെന്ന്‌ ഇന്ത്യ.

Text Size  

Story Dated: Sunday, March 16, 2014 08:28 hrs EDT

ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്‌ അനാവശ്യമായ നടപടിയാണെന്ന്‌ ഇന്ത്യ.ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ദേവയാനിക്കെതിരായ കുറ്റപത്രം ഇന്നലെ രണ്ടാമതും സമര്‍പ്പിച്ച സാഹചര്യത്തിലാണ്‌ ഇന്ത്യയുടെ പ്രതികരണം.ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യുഎസ്‌ കോടതി ദേവയാനിക്കെതിരെ അറസ്‌റ്റു വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.പുതിയ കേസിന്‌ ഇന്ത്യ പ്രാധാന്യം നല്‍കുന്നില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവ്‌ പറഞ്ഞു. യുഎസ്‌ കോടതിയ്‌ക്ക് അവരെ ഒന്നും ചെയ്യാനാവില്ലെന്നും വക്‌താവ്‌ കൂട്ടിച്ചേര്‍ത്തു.നയതന്ത്ര ബന്ധത്തെ ഇത്‌ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയ്‌ക്കെതിരായ ആദ്യ കുറ്റപത്രം യുഎസ്‌ ജില്ലാ കോടതി തള്ളിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More