You are Here : Home / News Plus

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അബ്ദുല്ലക്കുട്ടി സജീവമാകുന്നു

Text Size  

Story Dated: Sunday, March 16, 2014 10:40 hrs UTC

കണ്ണൂര്‍: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി സജീവമാകുന്നു. രാവിലെ പള്ളിപ്പുറത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനുവേണ്ടി അബ്ദുല്ലക്കുട്ടി വോട്ട് ചോദിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ ഡി.സി.സി വിലക്കിയിട്ടില്ളെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ തെറ്റാണ്. ഡി.വൈ.എഫ്.ഐക്കാരെവിട്ട് തല്ലിക്കുന്നതിന് പകരം കുഞ്ഞനന്തനോട് പറഞ്ഞ് തന്നെ കൊല്ലിക്കുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ നീക്കത്തിന് പിന്നില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കൊലപാതക രീതി സംബന്ധിച്ച് പിണറായിക്കെതിരെ ലേഖനമെഴുതിയതിനാണ് തന്നെ വേട്ടയാടുന്നത്. ടി.പി ചന്ദ്രശേഖരനെതിരെ പോലും ലൈംഗികാരോപണം ഉന്നയിച്ച പാര്‍ട്ടിയാണ് സി.പി.എം -അബ്ദുല്ലക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.