You are Here : Home / News Plus

കോട്ടയത്ത് മാത്യു ടി.തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

Text Size  

Story Dated: Saturday, March 15, 2014 07:01 hrs EDT

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് ജനതാദള്‍ എസ് നേതാവ് മാത്യു ടി.തോമസ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജനതാദള്‍ സെക്യുലറിന്റെ ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തീരുമാനം ജനതാദള്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചു. എന്നാല്‍ തന്നെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയ കാര്യം അറിയില്ലെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.