You are Here : Home / News Plus

മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Text Size  

Story Dated: Friday, March 14, 2014 03:28 hrs EDT

 മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവെക്കുകയാണ്. പ്രമേഹമടക്കം ഗുരുതര രോഗങ്ങള്‍ അലട്ടുന്ന മദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കെയാണ് ഇത്.

മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദ പരിശോധനകള്‍ക്കുള്ള കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലന്നെും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More